അബുദാബി: സ്‌കൂള്‍ അഡ്മിഷന് എമിറേറ്റ് ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാണെന്ന് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ അറിയിച്ചു. 2012-13 അഡ്മിഷന്‍ മുതല്‍ തന്നെ ഇത് കര്‍ശനമായി നടപ്പാക്കും. തദ്ദേശിയരായാലും വിദേശികളായാലും അഡ്മിഷന്‍ സമയത്ത് സമര്‍പ്പിക്കുന്ന രേഖകള്‍ക്കൊപ്പം ഐഡികാര്‍ഡും ഉണ്ടായിരിക്കണം.
രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ഐഡികാര്‍ഡിന്റെ പരിധിയില്‍ കൊണ്ടു വരാനുള്ള സര്‍ക്കാറിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണിത്. ജനങ്ങള്‍ക്ക് എത്രയും വേഗം ഐഡികാര്‍ഡുകള്‍ ലഭ്യമാക്കുന്നതിനായി രാജ്യത്ത് നാലു അതിവേഗ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ രേഖകളുമായെത്തിയാല്‍ കാര്‍ഡുമായി മടങ്ങാന്‍ സാധിക്കും.
അതേ സമയം പുതിയ കാര്‍ഡുകള്‍ എടുക്കുന്നതിന് നിലവില്‍ ചെറിയ കാലതാമസമുണ്ട്. സമര്‍പ്പിക്കുന്ന രേഖകള്‍ പരിശോധിക്കുന്നതിനുവേണ്ടിയാണിതെന്ന് അധികൃതര്‍ അറിയിച്ചു.