ദുബയ്: ജിസിസി രാജ്യങ്ങളിലെ റോമിങ് നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ യുഎഇ മൊബൈല്‍ സേവനദാതാവായ ഇത്തിസലാത്ത് തീരുമാനിച്ചു. ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ രാജ്യങ്ങളില്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് 26 ശതമാനത്തോളം കുറവാണ് ചാര്‍ജ്ജില്‍ ലഭിക്കുന്നത്.
രാജ്യത്തിനകത്തായാലും പുറത്തായാലും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കണമെന്നതാണ് കമ്പനിയുടെ നയം-ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ മാത്യു വില്‍ഷര്‍ അറിയിച്ചു.
പുതിയ താരിഫ് സൗകര്യം ലഭിക്കുന്നതിന് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും ഒന്നും ചെയ്യേണ്ട കാര്യമില്ല. ജിസിസി രാജ്യങ്ങളില്‍ റോമിങിനെത്തുമ്പോള്‍ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കോള്‍നിരക്കുകള്‍ പുതിയ താരിഫിനനുസരിച്ചായിരിക്കും.