കുട്ടി കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു
അബുദാബി: ഇത്തവണ ഈജിപ്ത് വംശജയായ മൂന്നു വയസ്സുകാരിയെ രക്ഷിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. അബുദാബി എയര്‍പോര്‍ട്ട് റോഡിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും മറിയം എന്ന കുട്ടി വീണുമരിച്ച വാര്‍ത്ത പുറത്തുവന്ന ഉടനെ സമീപവാസികളുടെ പ്രതികരണം ഇതായിരുന്നു.
ഡിസംബറില്‍ ഫഌറ്റിന്റെ ബാല്‍ക്കണിയില്‍ കുട്ടിയെ കണ്ടവര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലിസെത്തിയാണ് രക്ഷപ്പെടുത്തിയത്. മാതാപിതാക്കള്‍ ജോലിക്കു പോകുമ്പോള്‍ കുട്ടിയെ മുറിയില്‍ അടച്ചിടുകയായിരുന്നു പതിവ്.
അതിനുശേഷം നോക്കാന്‍ കൊണ്ടുവന്ന ബന്ധു തൊട്ടടുത്ത മുറിയില്‍ ഉറങ്ങുമ്പോഴാണ് കുട്ടി ബാല്‍ക്കണിയിലെത്തി കാല്‍ വഴുതി താഴേക്ക് വീണത്.












Click it and Unblock the Notifications