സൗദിയില്‍ ശക്തമായ പൊടിക്കാറ്റ്

പൊടിക്കാറ്റിനൊപ്പം ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ജിദ്ദയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി നല്‍കിയിരുന്നു. നിരവധി സൈന്‍ ബോര്‍ഡുകളും മരങ്ങളും തകര്‍ന്നുവീണതിനാല്‍ ചിലയിടങ്ങളില്‍ റോഡ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്.
മത്സ്യതൊഴിലാളികളോട് കടലില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാറ്റിനൊപ്പം കാലാവസ്ഥയിലും മാറ്റമുണ്ടായിട്ടുണ്ട്. വ്യാഴാഴ്ചയോടെ കാലാവസ്ഥ സ്വാഭാവികമാകുമെന്നാണ് വിലയിരുത്തുന്നത്. കനത്ത മഴയ്ക്കുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications