ആസിഡ് ആക്രമണം, ബലാത്സംഗം, എല്ലാം 2000ദിര്‍ഹത്തിന്

വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം അവിടെയുള്ള സ്ത്രീകളിലൊരാളെ ക്രൂരമായി ബലാത്സംഗം ചെയ്തു. നിലവിളി കേട്ട് ഓടിയെത്തിയവരെ ആസിഡ് ആക്രമണത്തിലൂടെ പിടിച്ചുനിര്‍ത്തി.
കൃഷ്ണകുമാര്‍ രാജീവ്(51) എന്ന ബിസിനസ്സുകാരന്‍ രാജേഷ് എന്ന അയല്‍വാസിക്ക് 2000 ദീര്‍ഹം നല്‍കാനുണ്ടായിരുന്നു. എന്നാല്‍ ഇത് നല്‍കാതെ കൃഷ്ണകുമാര്‍ നാടുവിടാനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞ രാജേഷ് നിയോഗിച്ച സംഘം വീടാക്രമിക്കുകയായിരുന്നു.
ശരീരത്തില്‍ കാര്യമായ പൊള്ളലേറ്റ രാജീവ് ഇപ്പോള്‍ ചികിത്സയിലാണ്. ഞങ്ങള്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് അവര്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു. സിഐഡി ഓഫിസര്‍മാരാണ് എന്നു പറഞ്ഞുകൊണ്ടാണ് അവര്‍ കടന്നു വന്നത്. പാസ്‌പോര്‍ട്ട് കാണിക്കാന്‍ നിര്‍ദ്ദേശിച്ചു. ബന്ധുക്കളൊടൊപ്പം അവിടെയുണ്ടായിരുന്ന യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
ആളുകള്‍ കൂടിയതോടെ മൂന്നംഗസംഘം ജന്നലിലൂടെ ചാടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ രണ്ടു പേരെ ആളുകള്‍ പിടികൂടി. ഒരാള്‍ രക്ഷപ്പെട്ടിട്ടുണ്ട്-എമിറേറ്റ് പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ രാജിവ് പറഞ്ഞു. വീടാക്രമിച്ചതിലും കൊലപാതകശ്രമത്തിനും ബലാത്സംഗത്തിനും മദ്യപിച്ചതിനും അജ്മാന്‍ പോലിസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications