ഷാര്‍ജ ലൈറ്റ്‌ഫെസ്റ്റിവല്‍ വ്യാഴാഴ്ച തുടങ്ങും
ഷാര്‍ജ: കൊമേഴ്‌സ് ആന്റ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന ഷാര്‍ജ ലൈറ്റ്‌ഫെസ്റ്റിവല്‍ വ്യാഴാഴ്ച തുടങ്ങും. ഷാര്‍ജ ഭരണാധികാരിയും സൂപ്രിം കൗണ്‍സില്‍ അംഗവുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മേള ഉദ്ഘാടനം ചെയ്യും. അല്‍ ഖസ്ബയില്‍ നടക്കുന്ന വെളിച്ചത്തിന്റെ ഉത്സവം കാണാന്‍ ഒരു ലക്ഷം പേരെങ്കിലുമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അറേബ്യന്‍ കഥകള്‍ ആധുനിക ദൃശ്യ, ശ്രാവ്യ ഉപകരണങ്ങളുടെയും വെളിച്ചത്തിന്റെയും സഹായത്തോടെ വേദിയിലെത്തും. യൂറോപ്പില്‍ നിന്നുള്ള ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരാണ് ഇതിനു പിന്നില്‍ അണിനിരക്കുന്നതെന്ന് എസ്സിടിഡിഎ ഭാരവാഹികള്‍ അറിയിച്ചു.
പശ്ചിമേഷ്യയില്‍ തന്നെ ഇത്തരത്തിലൊരു പ്രദര്‍ശനം ആദ്യമായിട്ടായിരിക്കും. അല്‍ ഖസ്ബയെ കൂടാതെ ഷാര്‍ ഹിസന്‍(ഫോര്‍ട്ട്), പാം ഒയാസിസ്, കള്‍ച്ചറല്‍ സ്‌ക്വയര്‍, അല്‍ മജാസ് വാട്ടര്‍ ഫ്രന്റ്, അല്‍ മജാസ് പള്ളി, കോര്‍ട്ട്ഹൗസ് കോംപ്ലക്‌സ്, സെന്‍ട്രല്‍ സൂക്, ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍, കുവൈത്ത് സ്‌ക്വയര്‍, ഗോള്‍ഡന്‍ മൈല്‍, ഷാര്‍ജ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലും ഈ ലൈറ്റ് ഷോ അവതരിപ്പിക്കും.












Click it and Unblock the Notifications