വിദേശത്തേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്
സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളില്‍ നിയമനത്തിന് താഴെ പറയുന്ന വിഭാഗങ്ങളിലുള്ള കണ്‍സള്‍ട്ടന്റ്/സ്‌പെഷ്യലിസ്‌റ്/റസിഡന്റ് ഡോക്ടര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 25 മുതല്‍ ബാംഗ്‌ളൂരില്‍ ഒ.ഡി.ഇ.പി.സി. വഴി നടത്തും.
വിഭാഗങ്ങള്‍ : ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ഓങ്കോളജി, ഗൈനക്കോളജി, ഡെര്‍മറ്റോളജി, നെഫ്രോളജി, റേഡിയോളജി, അനസ്‌തേഷ്യ, ന്യൂറോളജി, ഐ.സി.യു, ഇ.എന്‍.റ്റി., യൂറോളജി, ജനറല്‍ സര്‍ജറി, ന്യൂറോ സര്‍ജറി, ബ്‌ളഡ് ബാങ്ക്, ചെസ്‌റ് ഡിസീസ്, ഗ്യാസ്‌ട്രോ എന്ററോളജി, ക്രിട്ടിക്കല്‍ കെയര്‍ ആന്റ് എമര്‍ജന്‍സി മെഡിസിന്‍, മൈക്രോബയോളജി, എന്‍ഡോെ്രെകനോളജി, പീഡിയാട്രിക്‌സ്, പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് സര്‍ജറി, പ്‌ളാസ്‌റിക് സര്‍ജറി, നിയോനാറ്റോളജി(എന്‍.ഐ.സി.യു/പി.ഐ.സി.യു), പാത്തോളജി (ഹിസ്‌റോപാത്തോളജി, ഹീമറ്റോളജി), ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ഫിസിക്കല്‍ മെഡിസിന്‍, ഓഫ്ത്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, സര്‍ജിക്കല്‍ ഓങ്കോളജി, കാര്‍ഡിയാക് സര്‍ജറി, കാര്‍ഡിയോ തൊറാസിക് സര്‍ജറി.
വിദ്യാഭ്യാസ യോഗ്യത : വിദേശ ഫെല്ലോഷിപ്പ്/പി.എച്ച്.ഡി/ഡി.എം./എം.സി.എച്ച്/എം.ഡി/എം.എസ്./ഡി.എന്‍.ബി/ഡിപ്‌ളോമ/എം.ബി.ബി.എസ്. സേവനപരിചയം : സ്‌പെഷ്യലൈസേഷന് ശേഷം രണ്ട് വര്‍ഷം. പ്രായപരിധി : 52 വയസ്. താല്പര്യമുള്ള ഡോക്ടര്‍മാര്‍ സേവനപരിചയം വിശദമായി രേഖപ്പെടുത്തിയ ബയോഡാറ്റ, മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍.പി.ഒ., തിരുവനന്തപുരം 695 035 വിലാസത്തിലോ [email protected] ഇമെയിലിലോ ഫെബ്രുവരി 18 നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കുന്നവര്‍ സര്‍വ്വീസ് ചാര്‍ജ് നല്‍കണ്ട. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2576314/19. വെബ്‌സൈറ്റ് : www.odepc.org












Click it and Unblock the Notifications