യുഎഇ കമ്പനിയില്‍ നിരവധി ഒഴിവുകള്‍
ദുബയ്: യൂ.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്സ് ശൃംഖലയിലെ ഒമാന്‍, ദുബായ്, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ ചുവടെപ്പറയുന്ന വിഭാഗങ്ങളില്‍ നിയമനത്തിനായി കൊച്ചി, ചെന്നൈ, ഹൈദ്രാബാദ്, ബാംഗ്‌ളൂര്‍, മുംബൈ, ഡല്‍ഹി തുടങ്ങിയ കേന്ദ്രങ്ങളില്‍ മാര്‍ച്ച് അവസാനവാരം ഒ.ഡി.ഇ.പി.സി വഴി ഇന്റര്‍വ്യൂ നടത്തും.
തസ്തികകള്‍ : സീനിയര്‍ മാനേജര്‍/ഡപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്‌റന്റ് മാനേജര്‍/മാനേജര്‍ (എക്‌സ്‌പോര്‍ട്ട്‌സ് ടു എം.ഇ.എന്‍.എ റീജിയണ്‍), അസിസ്‌റന്റ് മാനേജര്‍ (ഇലക്ട്രിക്കല്‍ പ്രോഡക്ട്‌സ്), അസിസ്‌റന്റ് മാനേജര്‍ (ലൈറ്റിങ് പ്രോഡക്ട്‌സ്), സീനിയര്‍ സെയില്‍സ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍/എച്ച്.വി.എ.സി), സെയില്‍സ് എന്‍ജിനീയര്‍ (ഐ.പി പ്രോഡക്ട്‌സ്), സെയില്‍സ് എന്‍ജിനീയര്‍ (ആട്ടോമേഷന്‍), സെയില്‍സ് എക്‌സിക്യൂട്ടീവ് (മാര്‍ക്കറ്റിങ്), സെയില്‍സ് എക്‌സിക്യൂട്ടീവ് (ലാര്‍ജ് റീട്ടേയില്‍ ഔട്ട്‌ലെറ്റ്‌സ്/ഷോറൂംസ്), സെയില്‍സ് എക്‌സിക്യൂട്ടീവ് (ഡക്കറേറ്റീവ് ലൈറ്റ്‌നിങ്), അക്കൌണ്ട്‌സ് അസിസ്‌റന്റ്/സീനിയര്‍ അക്കൌണ്ട്‌സ് അസിസ്‌റന്റ്, സ്‌പ്പോര്‍ട്ട് സ്‌റാഫ്/ഓഫീസ് സെക്രട്ടറി, ടെക്‌നീഷ്യന്‍. യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവയെക്കുറിച്ചുള്ള കൂടുതല്‍ വിവരം www.odepc.org//whatisnew.htm വെബ്‌സൈറ്റില്‍.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസം, തൊഴില്‍ പരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മാനേജിങ് ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി ലിമിറ്റഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം 695035 വിലാസത്തിലോ [email protected] ഇമെയില്‍ വിലാസത്തിലോ ഫെബ്രുവരി 25 നകം ലഭിക്കത്തക്ക വിധം അപേക്ഷിക്കണം. ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കുന്നവര്‍ സബ്ജക്ട് ലൈനില്‍ അപേക്ഷിക്കുന്ന തസ്തിക രേഖപ്പെടുത്തണം.












Click it and Unblock the Notifications