കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്യാസ് കമ്പനിക്ക് ലക്ഷം ദിര്‍ഹം പിഴ

Google Oneindia Malayalam News

അബുദാബി: അധികൃതരുടെ അനുമതി കൂടാതെ ഗ്യാസ് വില വര്‍ധിപ്പിച്ച വിതരണ കമ്പനിക്ക് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തി. കമ്പനികള്‍ ഇടക്കിടെ ചാര്‍ജ് കൂട്ടുന്നതായുള്ള പരാതി വ്യാപകമായതോടെ യുഎഇ രാജ്യത്തെ ഗ്യാസ് വിതരണക്കാരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

വിതരണത്തിനായി കരാറെടുത്തവര്‍ക്ക് വിലതീരുമാനിക്കാനുമുള്ള അവകാശമുണ്ടെന്ന രീതിയില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.

ഏതെങ്കിലും വിതരണ കമ്പനി ചാര്‍ജ്ജ് കൂട്ടുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്കു പരാതി നല്‍കാവുന്നതാണ്. ഇത്തരം പരാതികള്‍ക്ക് എത്രയും വേഗം നടപടിയുണ്ടാകും. പക്ഷേ, ധനകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ഏത് കമ്പനിക്കെതിരേയാണ് പിഴ ചുമത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല.

English summary
A gas supply company in Abu Dhabi was fined Dh100,000 for raising its prices.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X