പിന്‍ വിഴുങ്ങിയ കുട്ടിയെ രക്ഷിച്ചു
റാസല്‍ഖൈമ: അബദ്ധത്തില്‍ രണ്ടു പിന്നുകള്‍ വിഴുങ്ങിപ്പോയ പതിനാലുകാരിയെ രക്ഷിച്ചു. രണ്ടു പിന്നും വായയില്‍ വച്ച് വസ്ത്രം ശരിയാക്കുന്നതിനിടെ വിഴുങ്ങിപോവുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.
പിന്‍ ആന്തരികമായ മുറിവുണ്ടാക്കുമെന്നതിനാല്‍ കുട്ടിയുടെ ജീവന് ഭീഷണിയുണ്ടായിരുന്നു. ഭാഗ്യത്തിന് ഡോക്ടര്‍മാര്‍ നല്‍കിയ മരുന്നിലൂടെ പിന്നുകള്‍ പുറത്തേക്ക് പോന്നു. ഈ ശ്രമം വിജയിച്ചില്ലെങ്കില്‍ നിരവധി ശസ്ത്രക്രിയകള്‍ തന്നെ നടത്തേണ്ടി വരുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.അറബ് പെണ്‍കുട്ടിയെ പരിപൂര്‍ണ ആരോഗ്യത്തോടെ തന്നെ ഡിസ്ചാര്‍ജ് ചെയ്തു.


Click it and Unblock the Notifications