നാലുകെട്ടാം, ആറുകെട്ടിയാല്‍ ചാട്ടയടി
ജിദ്ദ: ഒരേ സമയം ആറു പേരെ ഭാര്യമാരാക്കിയ സൗദി പുരോഹിതന് ചാട്ടയടി. 120 ചാട്ടയടിക്കുപുറമെ ഒരു മാസത്തെ ശമ്പളവും കട്ട് ചെയ്തിട്ടുണ്ട്. കൂടാതെ അഞ്ചുവര്‍ഷത്തേക്ക് രാജ്യം വിട്ടുപോകുന്നതില്‍ നിന്നും ഇയാളെ മതകോടതി വിലക്കി. രാജ്യത്തെ ഏതെങ്കിലും പള്ളിയില്‍ പ്രബോധനപ്രസംഗം നടത്തരുതെന്നും ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്ലാമിക നിയമപ്രകാരം ഒരാള്‍ക്ക് ഒരേ സമയം നാലുപേരെ മാത്രമേ ഭാര്യമാരാക്കാന്‍ അനുവാദമുള്ളൂ. സൗദി പൗരത്വമുള്ള മൂന്നു പേരും ഒരു പ്രവാസിയും രണ്ടു വിദേശവനിതകളുമാണ് ഇയാളുടെ ഭാര്യമാണ്. വിദേശവനിതകള്‍ നിയമവിരുദ്ധമായാണ് ഇയാളുടെ വീട്ടില്‍ താമസിക്കുന്നത്.
ആറാഴ്ചയത്തെ ജയില്‍ വാസവും 3000 സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. 120 ചാട്ടയടി ഒന്നിച്ചു വാങ്ങേണ്ട കാര്യമില്ല. ഓരോ 15 ദിവസത്തിലും 40 എണ്ണം വീതം വാങ്ങിയാല്‍ മതിയെന്ന ഇളവ് കോടതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications