പുതുമണവാളന്‍ വാലന്റൈസ് ദിനത്തില്‍ തൂങ്ങി മരിച്ചു
ദുബയ്: വിവാഹം കഴിഞ്ഞ് കുറച്ചുദിവസത്തിനുള്ളില്‍ ഉമ്മുല്‍കുവൈനിലെ ജോലി സ്ഥലത്ത് തിരിച്ചെത്തിയ മലയാളി യുവാവ് വാലന്റൈന്‍സ് ദിവസം രാത്രി തൂങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി ഷിനു പുരുഷോത്തമന്‍(28)ആണ് മരിച്ചത്.
യുനൈറ്റഡ് ഗള്‍ഫ് പോളിമേഴ്‌സിലെ ജീവനക്കാരനാണ്. ഭാര്യയില്‍ നിന്നും പെട്ടെന്ന് വിട്ടുനില്‍ക്കേണ്ടി വന്നതായിരിക്കാം മരണകാരണമെന്ന് കൂട്ടുകാര്‍ പറഞ്ഞു.
ഡിസംബര്‍ ഏഴിനായിരുന്നു ഷിനുവിന്റെ വിവാഹം. ജനുവരി പതിനൊന്നിനാണ് ജോലിക്ക് തിരിച്ചെത്തിയത്. എല്ലാ ദിവസും കൃത്യമായി ജോലിക്കെത്താറുള്ള യുവാവിനെ കാണാത്തതുകൊണ്ട് കൂട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സ്‌റ്റോര്‍ റൂമിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications