ഫുജൈറയില്‍ വാഹനാപകടം, അഞ്ചു മരണം
ഫുജൈറ: മിനിബസ് മറിഞ്ഞ് ഫുജൈറയില്‍ അഞ്ചു പേര്‍ മരിച്ചു. നാലു പേര്‍ ബംഗ്ലാദേശ് സ്വദേശികളും ഒരാള്‍ ഇന്ത്യക്കാരനുമാണ്.
അപകടസമയത്ത് ബസ്സില്‍ 11 പേരുണ്ടായിരുന്നു. പരിക്കേറ്റ ആറുപേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനു കാരണം. നിയന്ത്രണം വിട്ട ബസ് റോഡില്‍ മലക്കം മറിഞ്ഞതിനുശേഷം കൊക്കയിലേക്ക വീഴുകയായിരുന്നു.
അമിത വേഗത മൂലം ടയര്‍ ചൂടുപിടിച്ചാണ് പൊട്ടിത്തെറിച്ചതെന്ന് സംശയിക്കുന്നു.
എല്ലാവരും നിര്‍മാണ തൊഴിലാളികളാണ്. പരിക്കേറ്റവരെ ദിബ്ബ, ഫുജൈറ ആശൂപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ നാട്ടിലേക്കയയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications