300മിലി പെപ്‌സിയും കോളയും പിന്‍വലിച്ചേക്കും
ദുബയ്: പെപ്‌സിയും കൊക്കോകോളയും 300 മില്ലി ബോട്ടിലുകള്‍ യുഎഇ വിപണിയില്‍ നിന്നു പിന്‍വലിച്ചേക്കും. അധികൃതരുടെ അനുമതിയില്ലാതെ ബോട്ടിലുകളുടെ വലിപ്പം കുറച്ചതിനെ തുടര്‍ന്നാണിത്.
355 മില്ലി കാനിന് 1.5 ദിര്‍ഹമായിരുന്നു വില. എന്നാല്‍ അനുമതി വാങ്ങാതെ ഇവര്‍ കാന്‍ സൈസ് 300മില്ലിയായി കുറയ്ക്കുകയായിരുന്നു. വലിപ്പം കുറച്ചതിനുശേഷം ആദ്യമുള്ള അതേ ചാര്‍ജ് തന്നെ വാങ്ങുന്നത് വഞ്ചനയാണ്. ഉപഭോക്തൃ നിയമങ്ങളുടെ പരസ്യമായ ലംഘനമാണിത്-ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
പൊതുജനങ്ങളില്‍ നിന്നു പരാതി ലഭിച്ചതിനെ തുടര്‍ന്ന് ധനകാര്യമന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഷോപ്പുകളില്‍ പെപ്‌സിയുടെയും കോളയുടെയും 300മില്ലി ബോട്ടിലുകള്‍ കാണുകയാണെങ്കില്‍ അത് പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications