എമിറേറ്റിയുടെ മരണകാരണം അജ്ഞാതം
അബുദാബി: മൂക്കില്‍ ചെറിയൊരു ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് 36കാരനായ എമിറേറ്റി മരിക്കാനിടയായതിന്റെ കാരണം തിരിച്ചറിയാനാവാതെ ഉദ്യോഗസ്ഥര്‍ വട്ടം കറങ്ങുന്നു.
കല്‍ബ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്്ക്കുശേഷം സലിം സെയ്ഫ് അല്‍ സാബി അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് സയിദ് സൈനിക ആശുപത്രിയിലേക്ക് കൊണ്ടു വന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാബി മൂന്നുമാസത്തോളം അബോധാവസ്ഥയില്‍ തുടര്‍ന്നു.
തുടര്‍ച്ചയായി തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സാബി കല്‍ബയിലെ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയ നടത്തിയാല്‍ അസുഖം ഭേദമാവുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുകൊടുക്കുകയായിരുന്നു. 2004ലും 2007ലും മൂക്കില്‍ ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും തലവേദനയ്ക്ക് യാതൊരു കുറവും അനുഭവപ്പെട്ടിരുന്നില്ല.
താരതമ്യേന വളരെ ലളിതമായ ഈ ശസ്ത്രക്രിയയ്ക്കിടെ എന്തു സംഭവിച്ചുവെന്ന് വ്യക്തമാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സാധിക്കുന്നില്ല. സാബിക്ക് ഒരു ഭാര്യയും ആറു കുട്ടികളുമുണ്ട്.












Click it and Unblock the Notifications