ദുബയ്: ദുബയ് എയര്‍പോര്‍ട്ടിലെ മൂന്നാം ടെര്‍മിനലിലുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇലക്ട്രിക് ഉപകരണങ്ങളുടെ പതിവുപരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ജീവനക്കാരെ റഷീദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. അതേ സമയം അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
സുരക്ഷിതത്വത്തിന് കമ്പനി എന്നും മുന്തിയ പരിഗണന നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധസംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്.
Five Asian workers sustained minor and moderate injuries on Tuesday due to an incident while performing a routine checkup of some electrical equipment at Terminal 3 in Dubai International Airport