സ്വപ്നസാഫല്യം, ആറുപേര്‍ നാട്ടിലെത്തി
ജിദ്ദ: ഗള്‍ഫ് രാജ്യങ്ങളില്‍, തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ജയില്‍ കഴിയേണ്ടിവന്ന പ്രവാസി മലയാളികളുടെ ആദ്യസംഘം നാട്ടിലെത്തി. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നസാഫല്യം പദ്ധതി പ്രകാരമാണ് ആറ് പേര്‍ക്ക് നാട്ടിലെത്താനായത്.
സൗദി അറേബ്യയിലെ വിവിധ ജയിലുകളില്‍ കഴിയുകയായിരുന്ന ആറ്റിങ്ങല്‍ സ്വദേശി സഞ്ജീവ് രാമാനന്ദന്‍, രാജീവ് വര്‍ക്കല, യോവാന്‍ വര്‍ഗീസ് കുമാര്മാര്ത്താണ്ഡം, അബു ഷെഹ്മാന്‍ ബീമാപള്ളി, വിപിന്ഹരിപ്പാട് എന്നിവര്‍ തിരുവനന്തപുരത്തും തൃശൂര്‍ സ്വദേശി മുഹമ്മദ് റാഫി നെടുമ്പാശേരിയിലും വിമാനമിറങ്ങി.
സൗദിയില്‍ സ്ഥാപിച്ച പ്രത്യേക പ്രവാസി സെല്ലിലൂടെയാണ് ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. സാമൂഹിക പ്രവര്‍ത്തകനായ നാസ് വക്കമാണ് സര്‍ക്കാരിനുവേണ്ടി സൗദിയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വിമാനയാത്രയ്ക്കുള്ള ടിക്കറ്റ് ഐറ്റിഎല് വേള്‍ഡ് സ്പോണ്സര് ചെയ്തു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നോര്‍ക്കാ ജനറല്‍ മാനേജര്‍ സുഭാഷ് ജോണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ നോര്‍ക്കയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിനിധികള്‍ ചേര്‍ന്ന് ഊഷ്മളമായ വരവേല്പാണ് പ്രവാസികള്‍ക്ക് നല്‍കിയത്. ഇവര്‍ക്ക് വീടുകളിലെത്തിച്ചേരാനുള്ള സാമ്പത്തിക സഹായവും കൈമാറി. സമാന സാഹചര്യങ്ങളില്‍ ജയിലുകളില്‍ കഴിയുന്ന 400ഓളം പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങളും സ്വപ്നസാഫല്യം പദ്ധതിയിലൂടെ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications