ദുബയ്: ലോകത്തിലെ ഏറ്റവും ഉയരംകുറഞ്ഞ വനിതാ പോലിസ് ആരാണ്? ഗിന്നസ് ബുക്ക് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം ഫുജൈറ പോലിസിലെ ഐഷ അല്‍ ഹമൗദിയ്ക്കാണ് ഈ റെക്കോഡ്. 88 സെന്റിമീറ്റര്‍ മാത്രം നീളമുള്ള ഐഷ ഫുജൈറ പോലിസിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.
എന്തായാലും ഈ നേട്ടത്തില്‍ അഹങ്കരിക്കാനൊന്നും ഐഷ തയ്യാറല്ല. ജോലിക്കു സഹായകമാവുന്ന പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ഒരുക്കത്തിലാണ് ഈ 33കാരി.
പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവര്‍ക്കായി യുഎഇ ആഭ്യന്തരമന്ത്രാലയം വിഭാവനം ചെയ്ത പദ്ധതി പ്രകാരമാണ് ഐഷയ്ക്ക് ജോലി ലഭിച്ചത്. അബുദാബിയില്‍ നടക്കുന്ന വനിതാ പോലിസ് കോണ്‍ഫറന്‍സിനിടെയാണ് ഐഷ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.