ക്യുഎന്‍എ ന്യൂസ്: ഖത്തറിന് പുതിയ ആപ്ലിക്കേഷന്‍

ഐപാഡ്, ഐഫോണ്‍ എന്നിവ സപ്പോര്‍ട്ട് ചെയ്യും ഈ പുതിയ സേവനം. ക്യുഎന്‍എയുടെ പ്രധാന എഡിറ്റിംഗ് പ്രോഗ്രാം ആയ ഫയല്‍വോക്‌സ് ആണ് ക്യുഎന്‍ എ ന്യൂസ് വികസിപ്പിച്ചിരിക്കുന്നത്.
മാര്‍ച്ച് 5 മുതല്‍ 7 വരെ ഖത്തറിന്റെ ഇന്‍ഫോര്‍മേഷന്‍ ഏന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി) നടത്തുന്ന കോണ്‍ഫറന്‍സ് ഏന്റ് എക്‌സിബിഷനില്‍ ആ പുതിയ ആപ്ലിക്കേഷന്‍ ഔദ്യോഗികമായി പുറത്തിറക്കും.
ഈ ആപ്ലിക്കേഷന്‍ വഴി ജനങ്ങള്‍ക്ക് പിഡിഎഫ് ഫോര്‍മാറ്റില്‍ ക്യുഎന്‍എ ന്യൂസ് ലഭ്യമാകും. ഇതിന്റെ അടുത്ത വേര്‍ഷനില്‍ വീഡിയോ പ്ലെ ചെയ്യാന്‍ സാധിക്കും എന്നാണ് റിപ്പോര്‍ട്ട്.
ആപ്പിളിന്റെ ആപ് സ്റ്റോറില്‍ നിന്നും ക്യുഎന്‍എ ന്യൂസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്.












Click it and Unblock the Notifications