Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശീയര്‍ക്കായി യുഎഇ ജോബ് ഫെയര്‍ നടത്തുന്നു

Job Fair
ദുബൈ: വിദ്യാഭ്യാസ യോഗ്യതയുള്ള കൂടുതല്‍ തദ്ദേശീയരെ തൊഴില്‍ രംഗത്തേക്ക് ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെ യുഎഇ ജോബ് ഫെയര്‍ നടത്തുന്നു. മാര്‍ച്ച് 5 മുതല്‍ 7 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആണ് കരിയേഴ്‌സ് യുഎഇ 2012 നടക്കുക.

കരിയേഴ്‌സ് യുഎഇ 2012 എന്നു പേരിട്ടിരിക്കുന്ന ഈ ജോബ് ഫെയറില്‍ ദുബൈ പങ്കെടുക്കുന്നുണ്ടെന്ന് ഷെയ്ക്ക് മജീദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ പ്രൈവറ്റ് ഓഫീസറാണ് ജോബ് ഫെയറില്‍ തുടര്‍ച്ചയായി നാലാം തവണയും പങ്കെടുക്കുന്ന കാര്യം അറിയിച്ചത്.

യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും, ദുബൈ ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ മേല്‍നോട്ടത്തിലായിരിക്കും ജോബ് ഫെയര്‍ നടക്കുക.

മജീദ് ബിന്‍ മുഹമ്മദ് യുഎഇ ദേശീയ പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടത്തിന് പ്രചാരണം നല്‍കുക എന്നതാണ് ഈ ജോബ് ഫെയറിന്റെ പ്രധാന ഉദ്ദേശം.

മൂന്നു ഘട്ടങ്ങളിലായുള്ള പരിശീലന പരിപാടിയിലൂടെ കൂടുതല്‍ മികച്ച തദ്ദേശീയരെ കണ്ടെത്തുക, തൊഴില്‍ മേഖലയില്‍ അവരുടെ സേവനം ഉറപ്പു വരുത്തുക എന്നിവയാണ് ഈ ജോബ് ഫെയറിന്റെ പ്രധാന ഉദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+