20കാരി 80കാരനെ60മിനിറ്റിനുള്ളില്‍ ഡൈവോഴ്‌സ്ചെയ്തു
റാസല്‍ഖൈമ: വിവാഹം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ 20കാരി 80കാരനായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തി. റാസല്‍ഖൈമയിലുണ്ടായ സംഭവം അല്‍ഖലീജ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവാഹം സാധുവാക്കിതരണമെന്നാവശ്യപ്പെട്ട വൃദ്ധനാണ് ആദ്യം കോടതിയെ സമീപിച്ചത്.
പെണ്‍കുട്ടിയോടൊപ്പം രക്ഷാകര്‍ത്താക്കള്‍ എത്താത്തതിനാല്‍ വിവാഹം സാധുവാക്കാന്‍ ആദ്യം കോടതി വിസമ്മതിച്ചു. തുടര്‍ന്ന് മണവാളന്‍ പെണ്‍കുട്ടിയുടെ ഉത്തരവാദപ്പെട്ടവരുമായെത്തി കോടതിയുടെ അനുമതി വാങ്ങി.
എന്നാല്‍ 60 മിനിറ്റിനുള്ളില്‍ വരന്റെ വീട്ടില്‍ നിന്നും അതേ ജഡ്ജിയുടെ മുന്നിലെത്തിയ പെണ്‍കുട്ടി വിവാഹം മോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിന്റെ അനുമതിയോടെ വിവാഹം റദ്ദാക്കുകയും മഹറായി ലഭിച്ച തുക തിരിച്ചുനല്‍കുകയും ചെയ്തു.












Click it and Unblock the Notifications