13കാരിയുടെ വിവാഹം കോടതി തടഞ്ഞു
റാസല്‍ഖൈമ: പതിമൂന്നുകാരിയുടെ വിവാഹം അംഗീകരിക്കാന്‍ റാസല്‍ഖൈമ കോടതി വിസമ്മതിച്ചു. ഏഷ്യയില്‍ നിന്നുള്ള 13കാരിയെ വിവാഹം കഴിച്ചുവെന്നും വിവാഹം സാധൂകരിച്ചുതരണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പരാതി തള്ളി കൊണ്ടായിരുന്നു കോടതി വിധി.
പെണ്‍കുട്ടിയുടെ പിതാവില്‍ അനുമതി കിട്ടിയുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. യുഎഇ വ്യക്തിനിയമമനുസരിച്ച് വിവാഹം കഴിയ്ക്കാന്‍ സ്ത്രീയ്ക്കും പുരുഷനും 18 വയസ്സ് പൂര്‍ത്തിയാകേണ്ടതുണ്ട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതുകൊണ്ട് വിവാഹം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.












Click it and Unblock the Notifications