സ്‌കൂളുകളുടെ നിലവാരം:യുഎഇയില്‍ പ്രത്യേക കൗണ്‍സില്‍

മികച്ച സ്‌കൂളുകളും, മോശം സ്‌കൂളുകളും തമ്മിലുള്ള അകലം കുറയ്‌ക്കേണ്ടത് അത്യാവശ്യമാണെന്ന് അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ സപ്പോര്‍ട്ട് സര്‍വീസ് സെക്ടര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സലിം അല്‍ സയാരി അഭിപ്രായപ്പെട്ടു. ഇര്‍ടിക പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകളുടെ വിദ്യാഭ്യാസ സംവിധാനം, അവയുടെ മികവുകള്‍ പോരായ്മ തുടങ്ങിയവ കൃത്യമായി പഠിച്ച്, കൂടുതല്‍ മികവുറ്റതാക്കാന്‍ എന്തെല്ലാം ചെയ്യണം എന്ന കാര്യത്തില്‍ ഈ സ്‌കൂളുകളെ സഹായിക്കുക, അതുവഴി യുഎഇയിലെ വിദ്യാഭ്യാസ സംവിധാനത്തിന്റെ നിലവാരം ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
'എക്‌സലന്റ്', മുതല്‍ 'പുവര്‍' വരെ എട്ടു വിഭാഗങ്ങളായി സ്‌കൂളുകളെ അവയുടെ ഗുണനിലവാരമനുസരിച്ച് വേര്‍തിരിക്കും. ബാന്റ് എ (ഏറ്റവും മികച്ചത്), ബാന്റ് ബി (ശരാശരി), ബാന്റ് സി (കാര്യമായ പുരോഗതി കൊണ്ടു വരണം) എന്നിങ്ങനെയായിരിക്കും സ്‌കൂളുകളെ വേര്‍തിരിക്കുക.
ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളിലെ ഗുണനിലവാരം ഏറെ വിമര്‍ശന വിധേയമായ സാഹചര്യത്തില്‍ ഈ പുതിയ പദ്ധതി ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.












Click it and Unblock the Notifications