Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ വനിത പൊലീസ്:എതിര്‍പ്പ് രൂക്ഷം

Saudi Woman
സൗദി അറേബ്യ: രാജ്യത്ത് വനിതാ പോലീസ് വോണോ, വേണ്ടയോ എന്ന കാര്യത്തില്‍ സൗദിക്ക് രണ്ട് അഭിപ്രായം. ഒരു കൂട്ടരുടെ അഭിപ്രായത്തില്‍ സ്ത്രീകള്‍ പ്രശ്‌നക്കാരാണത്രെ. മറ്റൊരു കൂട്ടര്‍ രാജ്യത്ത് വനിതാ പോലീസേ വേണ്ട എന്നാണ് അഭിപ്രായപ്പെടുന്നത്.

ഇസ്ലാമിക് പോലീസ്, മറ്റു ജോലികള്‍ തുടങ്ങിയവയില്‍ നിന്നും സ്ത്രീകളെ വിലക്കുന്ന പഴയ നയം തിരുത്തുന്നതിന്റെ ഭാഗമായാണ് വനിതാ പോലീസ് എന്നൊരു ആശയം ഉയര്‍ന്നു വന്നത്.

അതാതു മേഖലകളില്‍ സ്ത്രീകള്‍ക്കും പുരുഷനെ പോലെ ജോലികള്‍ ചെയ്യാന്‍ സാഹചര്യം ഉണ്ടാക്കുക എന്നതാണ് ഈ പുതിയ നയമാറ്റത്തിനു പിന്നില്‍. പോലീസ് ജനങ്ങളോട് പെരുമാറുന്നത് ക്രൂരമായാണ് എന്ന നിരന്തര പരാതിയെ തുടര്‍ന്ന് അബ്ദുല്ല രാജാവ് ആണ് സൗദി പോലീസിലേക്ക് സ്ത്രീകളെ എടുക്കുന്നത് നന്നായിരിക്കും എന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്.

എന്നാല്‍ സൗദി ജനങ്ങളുടെ ഭാഗത്തു നിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നു വന്നത്. ചില നിബന്ധനകളോടെ അനുവദിക്കാവുന്നതാണ് എന്നതാണ് മറ്റു ചിലരുടെ അഭിപ്രായം.

ഏതായാലും വനിത പോലീസ് എന്ന സങ്കല്‍പം സൗദി അറേബ്യയില്‍ യാഥാര്‍ത്ഥ്യമായാല്‍ അത് സൗദിയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടും എന്നതില്‍ തര്‍ക്കമില്ല. സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങള്‍ മാത്രമുള്ള എന്നു പറയാവുന്ന സൗദിയില്‍ വനിതാ പോലീസിന്റെ വരവോടെ നല്ല മാറ്റത്തിന്റെ കാഹളം മുഴങ്ങും എന്നു പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+