കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിലെ മികച്ച കമ്പനി ഇത്തിസലാത്ത്‌

  • By Super
Google Oneindia Malayalam News

Etisalat
അബുദാബി: യുഎഇയിലെ ഏറ്റവും വലിയ കമ്പനി എന്ന ബഹുമതി ഇത്തിസലാത്ത്‌. ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് ആണ് ഇത്തിസലാത്ത്‌ ഈ അവാര്‍ഡ് നല്‍കിയത്.

ദുബയ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇത്തിസലാത്ത്‌ ചെയര്‍മാന്‍ മുഹമ്മദ് ഒംറാനു വേണ്ടി ചീഫ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ അല്‍ അലി അഹമ്മദ് ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

യുഎഇയുടെ സാമൂഹിക, സാമ്പത്തിക രംഗങ്ങളിലേക്ക് അതുല്യ സംഭാവനകള്‍ നല്‍കുന്ന കമ്പനികളെ ആദരിക്കുന്നതിനാണ് ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് ഇങ്ങനൊരു പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റിന്റെ ആദ്യ ഇംഗ്ലീഷ് പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് എത്തിസലാത്തിന് ഈ പുരസ്‌കാരം സമ്മാനിച്ചത്.

English summary
Etisalat today received a prestigious award from Forbes Middle East for being the most powerful company in the UAE. The award was received by Ali Al Ahmed, Chief Corporate Communications Officer, Etisalat UAE on behalf of Mohammad Omran, Etisalat chairman at a ceremony held under the patronage of His Highness Sheikh Mohammed bin Rashid Al Maktoum, UAE Vice-President and Prime Minister and Ruler of Dubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X