കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചു

Google Oneindia Malayalam News

Petrol Price
ജിദ്ദ: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യകളിലെ എണ്ണ-വാതക പൈപ്പ് ലൈനുകളിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു.

ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറെത്തിയപ്പോള്‍ ബ്രെന്റ് ക്രൂഡ് വില 127 ഡോളറിനു തൊട്ടടുത്താണ്. പത്തുമാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

സൗദി എണ്ണ ഉത്പാദനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന അവാമിയ മേഖലയിലെ അബ്‌ഖെയ്ഗ് മുതല്‍ റാസ് തന്റുവ വരെയുള്ള ലൈനിനാണ് തകരാറ് സംഭവിച്ചത്. പ്രതിദിനം 60 ലക്ഷം ബാരല്‍ എണ്ണയാണ് ഈ പാടത്തുനിന്നു പുറത്തുവരാറുള്ളത്.

ഇറാനെതിരേ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധമേര്‍പ്പെടുത്തിയതിനാല്‍ എണ്ണ വില ഉയര്‍ന്നനിലയില്‍ തന്നെ നില്‍ക്കുന്നതിനിടെയാണ് ഈ അപകടമുണ്ടായത്.

English summary
Crude hits 10-month high after Saudi pipelines blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X