ഇന്ത്യയിലും വിദേശത്തുമുള്ള പ്രവാസി മലയാളികള്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍ നോര്‍ക്കയുടെ സേവനം ലഭ്യമാക്കുന്നതിനും, പ്രവാസി മലയാളികളുടെ ആശ്രിതര്‍ക്കും വിദേശ തൊഴില്‍ അന്വേഷകര്‍ക്കും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും, പ്രവാസികളുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനുമായി ഇന്ത്യയില്‍ നിന്ന് 1800 425 3939 എന്ന ടോള്‍ഫ്രീ നമ്പറിലും വിദേശത്തുനിന്നും 91 471 2333339 എന്ന നമ്പരിലും നോര്‍ക്ക റൂട്ട്‌സിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം.
രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം എട്ട് മണിവരെ കോള്‍ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്താം. നോര്‍ക്കറൂട്ട്‌സ്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നിവയിലൂടെ പ്രവാസികള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങളും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങളും കോള്‍സെന്ററിലൂടെ ലഭിക്കും. കോള്‍സെന്ററിലേക്ക് വിളിക്കുന്നവര്‍ക്ക് പ്രധാന മെനുവില്‍ നിന്ന് 9 എന്ന നമ്പരില്‍ അമര്‍ത്തിയാല്‍ കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവുമായി സംസാരിക്കാം. പ്രവാസി കേരളീയര്‍ കോള്‍സെന്ററിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്കറൂട്ട്‌സ് ആവശ്യപ്പെട്ടു.