ഒമാനില്‍ വാഹനാപകടം, ഏഴു മരണം
മസ്‌കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികളടക്കം ഏഴു പേര്‍ വെന്തുമരിച്ചു. ഒമാന്‍ തലസ്ഥാനമായ മസ്‌കത്തിന്റെ വടക്കുപടിഞ്ഞാറന്‍ നഗരമായ മാമൂറില്‍ പിക്കപ്പുകള്‍ കൂട്ടുമുട്ടിയാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ തീപ്പിടുത്തത്തിലാണ് എല്ലാവരും മരിച്ചത്.
തിരുവനന്തപുരം സ്വദേശികളായ പ്രസാദ്(34), സാജുകുമാര്‍(29), അനില്‍ ഗോമസ്(43), വിഷ്ണുഭാര്‍ഗവന്‍(41), അനില്‍കുമാര്‍(35) എന്നിവര്‍ക്കൊപ്പംമാര്‍ത്താണ്ഡം സ്വദേശിയായ ദാസനും ഒമാനിയും കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്.
മരിച്ചവര്‍ സയ്യിജ് ഹമദ് ശുഐലി ട്രേഡിങ് എന്ന കമ്പനിയിലെ ജീവനക്കാരാണ്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.












Click it and Unblock the Notifications