കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ വീട്ടുവേലക്കാര്‍ വേട്ടയാടപ്പെടുന്നു

  • By Shabnam Aarif
Google Oneindia Malayalam News

UAE Woman
ഷാര്‍ജ: ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള 53 വീട്ടുവേലക്കാരികളെ ഷാര്‍ജ പൊലീസ് അറസ്റ്റു ചെയ്തു. അവരവരുടെ താമസ സ്ഥലങ്ങളില്‍ നിന്നും ആണ് ഇവരെയല്ലാം അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി ആദ്യം മുതല്‍ 263 വീട്ടുവേലക്കാരികളാണ് ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാവരും ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മോഷണം, നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എല്ലാവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.

കുറ്റകൃത്യങ്ങള്‍ ചെയ്തവരെ പൊലീസ് കസ്റ്റഡിയിലേക്കും, മറ്റുള്ളവരെ തിരിച്ച് കയറ്റിവിടാനും ആണ് പൊലീസ് ചെയ്യുക.

അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടു പിടിക്കാനുള്ള ശ്രമം തുടരുക തന്നെ ചെയ്യും എന്നാണ് പൊലീസ് ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയത്.

കാറുകള്‍ കഴുകുക, കാലിയായ വാനുകളും കാര്‍ഡ്‌ബോഡുകളും ശേഖരിക്കുക, ഫോണ്‍ റീചാര്‍ജ് കൂപ്പണുകള്‍ വില്‍ക്കുക, വ്യാജ സിഡികള്‍ വില്‍ക്കുക, ചൂതാട്ടം, യാചകര്‍, വേശ്യാവൃത്തി തുടങ്ങിയ അനധികൃത ജോലികള്‍ ചെയ്യുന്ന നിരവധി ഏഷ്യക്കാരെയാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

English summary
The Sharjah Police arrested 53 housemaids of Asian and African nationalities from their accommodation units in various parts of the emirate over the weekend. The police said since the beginning of February, the police have managed to arrest 263 Asian and African maids for involvement in crimes like thefts or for staying illegally in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X