വികലാംഗര്‍ക്ക് ഇനി വിസയ്ക്ക് ഫീസ് കെട്ടണ്ട

സാധാരണഗതിയില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് ആളുകളെ ജോലിക്ക് റിക്രൂട്ട് ചെയ്യുമ്പോള്‍ വിസയൊന്നിന് രണ്ടായിരം റിയാല്‍ വെച്ച് ചിലവാക്കേണ്ടി വരും. എന്നാല്‍ പുതിയ ആനുകൂല്യം വഴി വികലാംഗര്‍ക്ക് അവര്‍ക്കാവശ്യമുള്ള ഡ്രൈവര്‍മാര്‍, നഴ്‌സുമാര്‍, മറ്റു പരിചാരകന്‍മാര്‍ എന്നിവരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് ഭരണകൂടം തന്നെ വഹിക്കും.
ഫീസില്ലാതെ വികലാംഗരുടെ പേരില്‍ ആളുകളെ റിക്രൂട്ട് ചെയ്ത ശേഷം സ്‌പോണ്‍സര്‍ഷിപ്പ് മറ്റുള്ളവരുടെ പേരിലേക്ക് മാറ്റാന്‍ സാധിക്കില്ല. അതുപോലെ വികലാംഗര്‍ക്കു വേണ്ടി റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളുടെ മുഴുവന്‍ സാമ്പത്തിക ബാധ്യതകളും വഹിച്ചോളാം എന്നു വികലാംഗരുടെ രക്ഷാകര്‍ത്താക്കള്‍ രേഖാമൂലം സൗദി തൊഴില്‍ മന്ത്രാലയത്തിന് ഉറപ്പു നല്‍കിയാലെ തൊഴിലാളികളെ സൗജന്യമായി റിക്രൂട്ട് ചെയ്യാന്‍ സാധിക്കൂ.












Click it and Unblock the Notifications