Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് 1,400 സീറ്റുകൂടി

Dubai School
അബുദാബി: അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ട് ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് 1,400 സീറ്റുകള്‍ കൂടി അനുവദിച്ചിരിക്കുന്നു. യുഎഇയിലെ ഇന്ത്യന്‍ പ്രതിനിധിയായ എംകെ ലോകേഷ് ആണ് ഇക്കാര്യം അറിയിച്ചത്.

അബൂദാബിയിലെ ഇന്ത്യക്കാര്‍ക്ക് സ്‌കൂളുകളില്‍ സീറ്റു തികയാത്ത പ്രശ്‌നമുണ്ടെന്നു പറഞ്ഞ എംകെ ലോകേഷ് അബുദാബി എജുക്കേഷണല്‍ കൗണ്‍സില്‍ ഡയരക്റ്റര്‍ ജനറല്‍ ഡോ. മുഘീര്‍ ഖാമിസ് അല്‍ ഖെയ്‌ലി ഈ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് അറിയിച്ചതായും പറഞ്ഞു.

അബുദാബി ഇന്ത്യന്‍ സ്‌കൂളിന് 900 സീറ്റുള്ള പുതിയ ഷിഫ്റ്റും, മോഡല്‍ സ്‌കൂളിന് 485 സീറ്റുകള്‍ വീതമുള്ള പുതിയ ഷിഫ്റ്റുകളും നല്‍കും എന്നും അംബാസഡര്‍ ലോകേഷ് പറഞ്ഞു.

മറ്റു ഇന്ത്യന്‍ സ്‌കൂളുകളോടും കൂടുതല്‍ സീറ്റുകള്‍ സ്ഥല സൗകര്യം ഉണ്ടോ എന്ന് അറിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതുപോലെ ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകളില്‍ നിന്നും പുതിയ സ്‌കൂള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

900 പുതിയ സീറ്റുകള്‍ക്ക് ഇപ്പോള്‍ തന്നെ 4,000 അപേക്ഷകള്‍ ലഭിച്ചു കഴിഞ്ഞു എന്നാണ് സ്‌കൂള്ഡ പ്രിന്‍സിപാള്‍ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+