12 വര്‍ഷം കുട്ടിയെ വീട്ടുതടവില്‍ ചങ്ങലക്കിട്ടു

കുട്ടിക്കെത്ര വയസ്സാണെന്ന് പുറത്തു വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. വിവാഹേകര ബന്ധത്തിലുണ്ടായ മകന്‍ ആയതിനാലാല്‍ സ്വന്തം അമ്മ തന്നെയാണത്രെ കുട്ടിയെ ചങ്ങലയിട്ട് പൂട്ടിയത്.
ഷാര്‍ജയിലെ സാമൂഹ്യ സേവന ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയിലേക്ക് മാറ്റിയിരിക്കുകയാണ് ഈ കുട്ടിയെ ഇപ്പോള്‍. വീടിനോടു ചേര്‍ന്നുള്ള ഒരു മുറിയല്‍ അടച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ് ഈ ബാലനെ കണ്ടെത്തിയത്.
ഇത്രയും കാലം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നതിനാല്‍ ഈ കുട്ടിക്ക് ആളുകളുമായി ഇടപഴകുന്നതിനും മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനും ഒന്നും കഴിഞ്ഞിരുന്നില്ല.
കുട്ടിയുടെ അച്ഛനാരാന്ന് അറിയാത്തതിനാല്‍ അപമാനം ഭയന്ന് ആണ് അമ്മ കുട്ടിയെ പുറത്തു വിടാതെ വളര്‍ത്തിയത്.












Click it and Unblock the Notifications