വണ്ടിയിടിച്ച് മലയാളി ബാലന്‍ മരിച്ചു
റാസല്‍ഖൈമ: അമ്മയ്‌ക്കൊപ്പം റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനം ഇടിച്ച് മലയാളി ബാലന്‍ മരിച്ചു. മലപ്പുറം അരീക്കോടിനടുത്ത് വിളയില്‍ കണ്ണഞ്ചേരി അബ്ദുറസാഖിന്റെ മകന്‍ മുഹമ്മദ് ജാസില്‍ (7) ആണ് വണ്ടിയിടിച്ച് മരിച്ചത്.
മാര്‍ച്ച് ഒന്നിനാണ് ജാസിലിന്റെ മരണത്തിനു കാരണമായ അപതടം സംഭവിച്ചത്. റാസല്‍ഖൈമ പോസ്റ്റ് ഓഫീസിനടുത്തുള്ള സഫീര്‍ മാര്‍ക്കറ്റിനു മുന്നിലം റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ ജാസിലിനും അമ്മ ജാസ്മിനും പരിക്കേറ്റിരുന്നു. ജാസ്മിന്റെ പരിക്കുകള്‍ നിസ്സാരമായിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ജാസില്‍ റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.
റാസല്‍ഖൈമ സ്‌കോളേഴ്‌സ് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ് ജാസില്‍. മൃതദേഹം മാര്‍ച്ച് 12 തിങ്കളാഴ്ച റാസല്‍ഖൈമ ഖുസൈദാത്ത് ഖബര്‍സ്ഥാനില്‍ അടക്കി.












Click it and Unblock the Notifications