യുവതിയുടെ മുഖം കടിച്ചുപറിച്ച് കവര്‍ച്ച

അറസ്റ്റ് ചെയ്യാന്‍ അനുവദിക്കാതിരുന്നതിനും, രണ്ടു പൊലീസുകാരുടെ കൈ കടിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ പിടികൂടുന്നതിനിടയ്ക്കാണ് ഇയാള്‍ പൊലീസുകാരെ കടിച്ചത്.
നഴ്‌സിനെ ആക്രമിച്ചതിന് ഒരു വര്‍ഷവും, കവര്‍ച്ചയ്ക്ക് ഒരു വര്‍ഷവും, പൊലീസുകാരെ ആക്രമിച്ചതിന് ആറുമാസവും ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
അബുദാബിയിലെ ആശുപത്രിയില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് പോകുമ്പോള്‍ ആണ് നഴ്‌സ് ആക്രമിക്കപ്പെട്ടത്.
യുവതി പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ യുവതിയുടെ മുഖത്തിന്റെ ഒരു ഭാഗം കടിച്ചു പറിച്ചെടുത്ത ശേഷം യുവതിയുടെ മൊബൈല്‍ തട്ടിപ്പറിച്ച് ഓടുകയായിരുന്നു.












Click it and Unblock the Notifications