യുഎഇയില്‍ സ്വദേശിവത്കരണത്തിന് ഊന്നല്‍ നല്‍കും
അബുദാബി: സ്വദേശിവത്കരണത്തിനു തന്നെയായിരിക്കും കൂടുതല്‍ പ്രാധാന്യം എന്ന് പടിഞ്ഞാറന്‍ പ്രവിശ്യയുടെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാന്‍ ബിന്‍ സയ്ദ് അല്‍ നഹിയാന്‍ പറഞ്ഞു. അബുദാബി ടവ്തീന് കൗണ്‍സില്‍ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹിയാന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചായിരിക്കും ഈ എമിററ്റൈസേഷന്‍ പോളിസി നടപ്പിലാക്കുക. കൂടെ അബുദാബിയുടെ യുവരാജാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹിയാന്‍, യുഎഇ സൈനിക മേധാവി എന്നിവരുടെ പിന്തുണയും ഈ സ്വദേശി വത്കരണ നയത്തിന് ഉണ്ടാകും.
സ്വദേശിവത്കരണം രാജ്യത്തിന്റെ ദേശീയ നയമാണ് എന്നും ഇതു നടപ്പിലാക്കുന്നതിലുള്ള വെല്ലുവിളികള്‍ കണ്ടെത്തി അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ തിരിച്ചറിയണം എന്നും അങ്ങനെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയുടെ ഭാഗഭാക്കാവണം, ഷെയ്ക്ക് ഹംമദാന് പറഞ്ഞു.
നിലവില്‍ 885 സ്വദേശികളാണ് ജോലിക്കു വേണ്ടി അപേക്ഷ നല്‍കിയിരിക്കുന്നത്. അതില്‍ 281 പുരുഷന്മാരും 604 സ്ത്രീകളും ആണ്. 141 പേര് യൂണിവേഴ്സിറ്റി ബിരുദധാരികളും, 425 പേര് പത്താം ക്ലാസുകാരും ആണ് ഇക്കൂട്ടത്തില്‍.
പ്രവാസികള്‍ ഒഴുക്കുന്ന പണത്തിന്റെ പിന്ഡബലത്തില് നിവര്‍ന്നു നില്ക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളെ വെട്ടിലാക്കുന്നതാണ് യുഎഇയുടെ ആ ഈ സ്വദേശിവത്കരണ നയം. പ്രേത്യേകിച്ചും കേരളം പോലുള്ള സംസ്ഥാനങ്ങള്‍.
-
ഔഷധിയില്‍ അവസരം.. ഈ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം, ശമ്പളം എത്രയെന്ന് കേട്ടോ? -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications