കുട്ടി ഡ്രൈവര്‍ക്ക് ലൈസന്‍സില്ല, പിതാവിന് പിഴ
റാസല്‍ഖൈമ: ഡ്രൈവിങ് ലൈസന്‍സില്ലാത്ത മകന്‍ വണ്ടിയോടിച്ച കേസില്‍ പിതാവിനോട് 20000 ദിര്‍ഹം പിഴയടയ്ക്കാന്‍ റാസല്‍ഖൈമ കോടതി ഉത്തരവിട്ടു.
പിതാവിന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റെല്ലാം മാറ്റിവെച്ച് വണ്ടിയോടിച്ച ബാലനെ പോലിസ് പിടികൂടി ജയിലിലടച്ചിരുന്നു.
കുട്ടിയെ പിതാവിന് വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിച്ച ജഡ്ജി മുഹമ്മദ് ബിന്‍ മിഫ്താഹ് അല്‍ ഖത്രി ലൈസന്‍സില്ലാത്ത മകന് വണ്ടിയോടിക്കാന്‍ നല്‍കിയ കുറ്റത്തിന് പിഴയായി 20000 ദിര്‍ഹം അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് അല്‍ഖലീജ് പത്രം റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications