അബുദാബിക്കാര്‍ക്ക് ഇനി ബസ്‌കാലം
അബുദാബി: 2016 ആകുമ്പോഴേക്കും അബുദാബിയില്‍ ജോലിക്കു പോകുന്നവരില്‍ 5 ശതമാനവും യാത്രയ്ക്കായി ബസ് തിരഞ്ഞെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവഴി ആയിരക്കണക്കിന് കാറുകള്‍ റോഡില്‍ നിന്നും അപ്രത്യക്ഷമാകും എന്നും കരുതപ്പെടുന്നു.
അങ്ങനെയായാല്‍ നൂറുകണക്കിന് മെട്രിക് ടണ്‍ കണക്കിന് കാര്‍ബണ്‍ഡയോക്‌സൈഡ് അന്തരീക്ഷത്തിലെത്തുന്നതില്‍ കുറവു സംഭവിക്കും. അന്തരീക്ഷ മലിനീകരണം കുറയുമെന്നര്‍ത്ഥം!
2030 ആവുമ്പോഴേക്കും അബൂദാബിയിലെ ബസ് സര്‍വ്വീസ് കൂടുതല്‍ മികച്ചതാവുമെന്നാണ് അധികൃതരുടെ അവകാശവാദം. നടന്നും, സൈക്കിളിലും ഓഫീസുകലിലേക്ക് പോകാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് റോഡില്‍ കൂടുതല്‍ സ്ഥലം ലഭിക്കാന്‍ ഇതു കാരണമാകും.












Click it and Unblock the Notifications