Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊളിലാളിസമരം:വിമാനം മൂന്നാം ദിവസവും റദ്ദാക്കി

Kuwait Airways
മനാമ: ജീവനക്കാരുടെ സമരം കാരണം കുവൈത്ത് എയര്‍വെയ്‌സ് മൂന്നാം ദിവസവും വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി.

കുവൈത്തിലേക്കും, കുവൈത്തില്‍ നിന്നുമുള്ള വൈകീട്ട് 5 വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടായതില്‍ കുവൈത്ത് എയര്‍വെയ്‌സ് അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു.

വിമാനങ്ങള്‍ റദ്ദാക്കുക വഴി ദശലക്ഷക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. കുവൈത്ത് എയര്‍വെയ്‌സിന്റെ തൊഴിലാളി യൂണിയന്റെ ചെയര്‍മാന്‍ അബ്ദുല്ല അല്‍ ഹജ്‌രി ധനനഷ്ടത്തിന് സര്‍ക്കാറാണ് കാരണമെന്നാണ് അഭിപ്രായപ്പെട്ടത്.

തൊഴിലാളികളുടെ വേതനവും മറ്റു ആനുകൂല്യങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയിരുന്ന വാഗാദാനങ്ങള്‍ പാലിക്കാത്തതിനാലാണ് തങ്ങള്‍ക്ക് സമരവുമായി മുന്നോട്ടു പോകേണ്ടി വന്നത് എന്നാണ് അദ്ദേഹം വിശദീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+