ജിദ്ദ: ബഹ്‌റൈനില്‍ നിന്നും എന്‍ജിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മദ്യം സൗദി കസ്റ്റംസ് അധികൃതര്‍ പിടികൂടി. ട്രക്കില്‍ രണ്ട് പെട്രോള്‍ എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റുകള്‍ കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കള്ളി വെളിച്ചത്തായത്.
സാധാരണ വാഹനപരിശോധനയില്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് ഈ പ്രത്യേക അറ സെറ്റ് ചെയ്തിരിക്കുന്നത്. പരിശോധകര്‍ക്ക് തോന്നിയ സാങ്കേതികപരമായ ഒരു കൗതുകമാണ് മദ്യം കണ്ടെത്താന്‍ സഹായിച്ചത്.
എന്നാല്‍ ഇത്തരത്തില്‍ മദ്യം കടത്തുന്നത് ആദ്യമായിട്ടാണോയെന്ന കാര്യം വ്യക്തമായിട്ടില്ല-കസ്റ്റംസ് ഓഫിസ് ഡയറക്ടര്‍ ഖാനം അല്‍ ഖാനം അറിയിച്ചു.
Saudi customs men guarding the 25-km causeway linking the largest Arab economy to the tiny island nation of Bahrain were surprised to see a truck heading into the Gulf Kingdom had two engine petrol compartments.