റാസല്‍ഖൈമയില്‍ മലയാളിയെ കാണാതായി
ദുബായ്: റാസല്‍ഖൈമയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ മലയാളിയെ കാണാതായി. ക്രിസ്തുദാസ് അഗസ്തിനെ ഞായറാഴ്ച മുതലാണ് കാണാതായത്.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആറംഗസംഘം കരയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് ക്രിസ്തുദാസിനെ കാണാതായത്.
തീര സംരക്ഷണസേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇറാന്‍ ഒമാന്‍ തീരങ്ങളിലേക്കും തിരച്ചില്‍ വ്യാപിച്ചിട്ടുണ്ട്.
സംഭവത്തെ കുറിച്ച് റാസല്‍ഖൈമ പോലിസ് അന്വേഷണം തുടങ്ങി. ക്രിസ്തുദാസിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.












Click it and Unblock the Notifications