ക്രിസ്തുദാസിന്റെ ജഡം കണ്ടെത്തി
ദുബായ്: റാസല്‍ ഖൈമയില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി കാണാതായ മലയാളി ക്രിസ്തുദാസിന്റെ മൃതദേഹം ഷാര്‍ജ തീര്‍ത്തിനടുത്തു നിന്നു കണ്ടെടുത്തു. ഹാര്‍ബറില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ക്രിസ്തുദാസ് അടക്കം ആറുപേര്‍ മത്സ്യബന്ധനത്തിനായി പോയത്. ശക്തമായ കാറ്റില്‍ ക്രിസ്തുദാസ് കടലിലേക്ക് വീഴുകയായിരുന്നു. ഷാര്‍ജ പോലിസ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
അഗസ്ത്യന്‍-ക്രിസ്റ്റീന ദമ്പതികളുടെ മകനാണ്. ഭാര്യ: അനാക്ലെറ്റ. മക്കള്‍: അജിത(13), അനൂജ(ഏഴ്),












Click it and Unblock the Notifications