ഫുജൈറയില്‍ വിവാഹവേദി കൊലക്കളമായി
ഫുജൈറ: ദിബ്ബയില്‍ വിവാഹ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എമിറേറ്റിയായ സയീദ് ഹവിചെല്‍ അല്‍ സറെയ്ദി(36)യാണ് കൊല്ലപ്പെട്ടത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അല്‍ ഹഫീദി(18) ഫുജൈറ ആശുപത്രിയില്‍ ചികിത്സയിലാണ്. വാലിദ് അല്‍ഹഫീതിയെന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും സ്ഥിതി ഗുരുതരമല്ല.
ആഘോഷവേഷകളില്‍ ആകാശത്തേക്ക് വെടിവെയ്ക്കുന്നത് ഗള്‍ഫ് നാടുകളില്‍ സാധാരണമാണ്. വെടിവെച്ചയാണ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് ബിന്‍ ഖാനിം അറിയിച്ചു. മരിച്ചയാളുടെ നെഞ്ചില്‍ തന്നെയാണ് ബൂള്ളറ്റ് തറച്ചിട്ടുള്ളത്.












Click it and Unblock the Notifications