ദുബയില്‍ ആറു കാറുകള്‍ കൂട്ടിയിടിച്ചു
ദുബയ്: ഷെയ്ഖ് സയദ് റോഡില്‍ ആറു കാറുകള്‍ കൂട്ടിയിടിച്ചു. തിങ്കളാഴ്ച രാവിലെ എട്ടു മണിക്കാണ് സംഭവം. അല്‍പ സമയം ട്രാഫിക് തടസ്സം നേരിട്ടെങ്കിലും ആര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടില്ല.
ഷെയ്ഖ് സയദ് റോഡില്‍ നിന്നും അല്‍ ക്വുയോസിലേക്കു തിരിയുന്നിടത്താണ് അപകടം ഉണ്ടായത്. ദുബയ് ട്രാഫിക് പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ കാരണം വളരെ പെട്ടെന്നു തന്നെ അപകടത്തില്‍ പെട്ട കാറുകള്‍ സംഭവസ്ഥലത്തു നിന്നും മാറ്റി ട്രാഫിക് തടസ്സം നീക്കാന്‍ പറ്റി.
യുഎഇയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മോശം കാലാവസ്ഥ അപകടത്തിനു കാരണമാകാനുള്ള സാധ്യത കുറവാണ്. കാരണം സംഭവസ്ഥലത്തെ റോഡില്‍ മഴമൂലമുള്ള നനവുണ്ടായിരുന്നില്ല.












Click it and Unblock the Notifications