ടീച്ചര്‍ കുട്ടിയെ നിര്‍ബന്ധിച്ച് നമസ്‌കരിപ്പിച്ചു
മനാമ: ബഹ്‌റൈന്‍ വിദ്യാഭ്യാസമന്ത്രിയെ ചുട്ടുകളയുമെന്ന് ബഹ്‌റൈന്‍ എംപിമാര്‍. അഞ്ചു വയസ്സുകാരനെ തന്റെ കാല്‍ തൊട്ട് നമസ്‌കരിപ്പിച്ച അധ്യാപികക്കെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംപിമാര്‍ ഇങ്ങനൊരു ഭീഷണിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ അഞ്ചു മാസങ്ങളായി അഞ്ചു വയസ്സുകാരിയെ നിര്‍ബന്ധപൂര്‍വ്വം തന്റെ കാല്‍ തൊട്ട് നമസ്‌കരിപ്പിക്കുകയായിരുന്നു. വിഭാഗീയത കാണിക്കുന്ന ഈ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ബഹ്‌റൈനില്‍ ഉയര്‍ന്നിരിക്കുന്നത്.
സ്‌കൂള്‍ ഒരു നിയമോപദേശകനെ നിയമിച്ച് സംഭവത്തില്‍ അന്വഷണത്തിന് ഒരുങ്ങുകയാണെന്നാണ് സ്‌കൂള്‍ സന്ദര്‍ശിച്ച ഒരു എംപിയോട് സ്‌കൂള്‍ പ്രിന്‍സിപാള്‍ അറിയിച്ചിരിക്കുന്നത്.
സ്‌കൂളില്‍ ഇത്തരം വിഭാഗീയത നിറഞ്ഞ പ്രവൃത്തികള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കാനും അധികൃതര്‍ തീരുമാനമെടുത്തിട്ടുണ്ട്.
സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ അധ്യാപികയെ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും കുട്ടിയുടെ ക്ലാസ് സമയം മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ശരിയായ അന്വേഷണത്തിനു ശേഷമുള്ള നടപടിയല്ല എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
അവിചാരിതമായാണ് കുട്ടിയുടെ പിതാവ് തന്റെ മകന്‍ കഴിഞ്ഞ അഞ്ചു മാസമായി നേരിട്ടുകൊണ്ടിരിക്കുന്ന ദുരവസ്ഥയെ കുറിച്ച് അറിഞ്ഞത്. അധ്യാപികയോടുള്ള ബഹുമാനം കാണിക്കാനാണത്രെ കുട്ടിയെകൊണ്ട് തന്റെ കാലില്‍ തൊട്ട് വന്ദിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.












Click it and Unblock the Notifications