കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു
ദുബയ്: ബ്രിട്ടിഷ് ബാലന്‍ പതിനൊന്നാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയാണ് പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നും ഹാരി ഹാര്‍ലിങ് എന്ന 16കാരന്‍ താഴേക്കു ചാടിയത്.
കൂട്ടുകാര്‍ക്കൊപ്പം ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവെ ഹാരി മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്കിടെ സുഹൃത്തുകളുമായി വഴക്കടിച്ച ഹാരി നേരെ പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് പോയി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
ജുമെയ്‌റ കോളേജിലെ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്ത ബാലന്‍.. കേസന്വേഷണത്തില്‍ പൊലീസുമായി സഹകരിക്കാന്‍ മറ്റു വിദ്യാര്‍ത്ഥികളോട് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ മദ്യപാനത്തിന്റെ ദോഷവശങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കണമെന്ന് കുട്ടികളുടെ മാതാപിതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications