കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2013ലെ അന്താരാഷ്ട്ര ആണവോര്‍ജ സമ്മേളനം യുഎഇയില്‍

  • By Shabnam Aarif
Google Oneindia Malayalam News

UAE Nuclear
സോള്‍: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സുരക്ഷയ്ക്കും വിപുലീകരണത്തിനും പത്തുലക്ഷം യുഎസ് ഡോളര്‍ സംഭാവന ചെയ്യുമെന്ന് യുഎഇ. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്ററുമായ ജനറല്‍ ഷെയ്ഖ് മുഹമമ്ദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ സോളില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുക്കവെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അതുപോലെ 2013 ഒക്ടോബറില്‍ നടക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ സമ്മേളനത്തിന് ആഥിത്യം വഹിക്കുന്നത് യുഎഇ ആയിരിക്കും.

ആണവായുധം ഉപയോഗിച്ചുള്ള തീവ്രവാദം രാജ്യങ്ങള്‍ക്കു മാത്രമല്ല ലോകത്തിനു തന്നെ ഭീഷണിയാണ്. ഇതിനെ ചെറുക്കാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണ്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ ഉച്ചകോടിയില്‍ പറഞ്ഞു.

English summary
The UAE announced on Tuesday a contribution of $1 million towards the expansion and enhancement of the International Atomic Energy Agency’s Safeguards Analytical Laboratory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X