മലയാളി വ്യവസായി ഒമാനില്‍ കൊല്ലപ്പെട്ടനിലയില്‍
മസ്‌ക്കറ്റ്: മലയാളി വ്യവസായിയെ ഒമാനില്‍ കഴുത്തു ഞെരിച്ചു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ അല്‍ഹെയ്‌ലില്‍ ആണ് മലപ്പുറം, തിരൂര്‍, ചമ്രവട്ടം, വെളുത്തേടത്ത് വളപ്പില്‍ വാസുദേവിനെ (54) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അല്‍ഹെയ്‌ലിലെ വാസുദേവിന്റെ ഹാര്‍ഡ്‌വെയര്‍ ഷോപ്പിനു പിറകിലായി അദ്ദേഹത്തിന്റെ ലാന്റ് ക്രൂയ്‌സറിനടുത്തായാണ് വാസുദേവിന്റെ ശവശരീരം കണ്ടെത്തിയത്. കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു.
മുപ്പതു വര്‍ഷമായി ഒമാനില്‍ വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു വാസു എന്നറിയപ്പെടുന്ന വാസുദേവ്. സ്ഥാപനം അടച്ചു താമസസ്ഥലത്തേക്ക് മടങ്ങവെ അദ്ദേഹത്തിന്റെ കൈയിലുള്ള പണം കവര്‍ന്നെടുക്കാന്‍ ഒരു സംഘം അക്രമികള്‍ വാസുവിനെ കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെ നേരത്തെ നിശ്ച.യിച്ച പ്രകാരം വാസുദേവിന്റെ ഭാര്യയും മക്കളും ബുധനാഴ്ച രാവിലെ അവധിക്കാലം ചിലവഴിക്കാന്‍ ഒമാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ഇവരെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ മറ്റു കാരണങ്ങള്‍ പറഞ്ഞ് അപ്പോള്‍ തന്നെ നാട്ടിലേക്ക് തിരിച്ചയച്ചു.
മൃതദേഹം ഒമാന്‍ റോയല്‍ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി.












Click it and Unblock the Notifications