ഇമെയില്‍ ഉപയോഗത്തില്‍ സൗദി ഏറ്റവും പിന്നില്‍
ഇമെയില്‍ ഉപയോഗത്തില്‍ ഏറ്റവും പിന്നില്‍ സൗദി അറേബ്യയാണെന്ന് കണക്കുകള്‍. ഇമെയില്‍ ഏറ്റവും കുറവ് ഉപയോഗിക്കുന്നതില്‍ രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്. മൂന്നാം സ്ഥാനം ജപ്പാനും.
ഇപ്‌സോസ്/റോയിട്ടേഴ്‌സ്, ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ ഉപയോഗത്തെ കുറിച്ച് നടത്തിയ സര്‍വ്വെയിലാണ് ഈ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.
വെറും 46 ശതമാനം ആള്‍ക്കാര്‍ മാത്രമാണ് സൗദിയില്‍ ഇമെയില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. ഇന്ത്യയിലിത് 68 ശതമാനവും ജപ്പാനില്‍ 75 ശതമാനവും ആണ്.
എന്നാല്‍ മറ്റു രാജ്യങ്ങളില്‍ പത്തില്‍ എട്ടോ ഒന്‍പതോ പേര്‍ ഇമെയില്‍ ഉപയോഗപ്പെടുത്തുന്നതായി സര്‍വ്വെയില്‍ കണ്ടെത്തിയിരിക്കുന്നു. 85 ശതമാനം പേര്‍ ആഗോളതലത്തില്‍ ആശയവിനിമയത്തിന് ഇമെയില്‍ സംവിധാനത്തെ ആശ്രയിക്കുന്നുണ്ടത്രെ.
ഹംഗറിയാണ് ഇമെയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യം. 94 ശതമാനം.
ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ ആശയവിനിമയം നടത്തുന്നവര്‍ 62 ശതമാനം ഉണ്ട്. ഇന്തോനേഷ്യ, അര്‍ജന്റീന, റഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.












Click it and Unblock the Notifications