പാസ്‌പോര്‍ട്ടില്ലാതെ സൗദിയില്‍ നിന്നും കടന്നു
റിയാദ്: പാസ്‌പോര്‍ട്ടില്ലാതെ എയര്‍പോര്‍ട്ട് റെസ്‌റ്റോറന്റ് ജീവനക്കാരന്റെ വേഷത്തില്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഈജിപ്തുകാരന്‍ സൗദിയില്‍ നിന്നും നാട്ടിലേക്ക് രക്ഷപ്പെട്ടു.
റിയാദ് കിങ് ഖാലിദ് എയര്‍പോര്‍ട്ടിലാണ് അധികൃതരെ വെട്ടിലാക്കിയ ഈ സംഭവം നടന്നത്. സൗദിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ പാസ്‌പോര്‍ട്ടില്ലാത്തൊരാള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് രാജ്യം വിടുന്നത്.
മുഹമ്മദ് ഇബ്രാഹിം അല്‍ കന്നാവി എന്നാണ് പാസ്‌പോര്‍ട്ടില്ലാതെ നാട്ടില്‍ തിരിച്ചെത്തിയ ഈജിപ്ഷ്യന്‍ വിരുതന്റെ പേര്.
തര്‍ക്കമുണ്ടായിതിനെ തുടര്‍ന്ന് ഇയാളുടെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാന്‍ തൊഴിയുടമ വിസ്സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനൊരു കടുംങ്കൈയ്ക്ക് മുഹമ്മദ് ഇബ്രാഹിം ഒരുങ്ങിയത്.
എയര്‍പോര്‍ട്ടിനുള്ളില്‍ കടക്കാന്‍ എയര്‍പോര്‍ട്ടിലെ റെസ്‌റ്റോറന്റിലെ ഒരു ജീവനക്കാരനാണ് ഇയാളെ സഹായിച്ചത്. ഈ ജീവനക്കാരന്റെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ എയര്‍പോര്‍ട്ടിനകത്തു കടന്നത്.
പിന്നീട് ഒരു അറബിയുടെ വേഷത്തില്‍ വെയിറ്റിങ് ലോഞ്ചിലെത്തി ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നത്രെ. പിന്നീട് കെയ്‌റോ വിമാനത്താവളത്തില്‍ എത്തുന്നതു വരെയുള്ള കാര്യങ്ങള്‍ വളരെ സുഗമമായി കഴിഞ്ഞുവെന്ന് മുഹമ്മദ് ഇബ്രാഹിം സാക്ഷ്യപ്പെടുത്തുന്നു.
കെയ്‌റോ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ ഇയാള്‍ തന്നെ പൊലീസില്‍ വിവരങ്ങള്‍ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications