അബുദാബിയില്‍ തീപിടുത്തം:4വെയര്‍ഹൗസ് കത്തി നശിച്ചു
അബുദാബി: മിന തുറമുഖത്തിനു സമീപം വ്യാഴാഴ്ചയുണ്ടായ വന്‍ തീപിടുത്തത്തില്‍ നാലു വെയര്‍ഹൗസുകള്‍ പൂര്‍ണ്ണമായും കത്തി നശിക്കുകയും മൂന്നു തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീപിടുത്തത്തില്‍ ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നഷ്ടമുണ്ടായി എന്നാണ് പ്രാഥമിക കണക്കുകള്‍.
വ്യാഴാഴ്ച രാവിലെ 8.30നാണ് തീപിടുത്തം ഉണ്ടായത്. അബുദാബി പൊലീസ്, സിവില്‍ ഡിഫന്‍സ്, എമര്‍ജന്‍സി ആന്റ് പബ്ലിക് സേഫ്റ്റി വിഭാഗം, പൊലീസ് വ്യോമ വിഭാഗം എന്നിവ ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം ആണ് അപകടത്തിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിച്ചത്.
നൂറുക്കണക്കിന് വെയര്‍ഹൗസുകള്‍ ഉള്ള മേഖലയിലാണ് തീപിടുത്തം ഉണ്ടായത്. തീയുടെ ഉറവിടം വ്യക്തമല്ല. ഫര്‍ണിച്ചര്‍ നിര്‍മ്മാണാവശ്യത്തിനുള്ള സ്‌പോഞ്ചുകള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്.


Click it and Unblock the Notifications